കേരളത്തില്‍ എട്ടിടത്ത് ലുലു മാളും ഹൈപ്പര്‍ മാര്‍ക്കറ്റും തുറക്കും

December 19, 2023
71
Views

കേരളത്തില്‍ അടുത്ത ലുലു മാള്‍ കോഴിക്കോട്ട് തുറക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ.യൂസഫലി.

കേരളത്തില്‍ അടുത്ത ലുലു മാള്‍ കോഴിക്കോട്ട് തുറക്കുമെന്നു ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം.എ.യൂസഫലി. പാലക്കാട് ദേശീയപാതയോരത്ത് കണ്ണാടി കാഴ്ചപറമ്ബ് ജംക്‌ഷനില്‍ ആരംഭിച്ച മാള്‍ ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം പറഞ്ഞത്.

കോഴിക്കോട് ആരംഭിക്കുന്ന ലുലു മാളിന്റെ പ്രവര്‍ത്തികള്‍ 80 % പൂര്‍ത്തിയായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാലക്കാടിന് പുറമെ കോഴിക്കോട്, തൃശൂര്‍, കോട്ടയം, പെരിന്തല്‍മണ്ണ, തിരൂര്‍ ഉള്‍പ്പെടെ 8 സ്ഥലങ്ങളില്‍ പുതിയ മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഉടൻ ആരംഭിക്കും. കേരളത്തിനു പുറത്ത് ഗുജറാത്ത് (അഹമ്മദാബാദ്), തമിഴ്നാട് (ചെന്നൈ), മധ്യപ്രദേശ്, രാജസ്ഥാൻ എന്നീസ്ഥലങ്ങളിലും പദ്ധതി ആരംഭിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം നോയിഡയില്‍ ഒരുങ്ങുകയാണ്. എൻആര്‍ഐ നിക്ഷേപങ്ങളെ ആഭ്യന്തര നിക്ഷേപമായി കണ്ടു പിന്തുണയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനമാണ് ഇത്തരം വലിയ പദ്ധതികള്‍ക്കു വഴിതുറന്നതെന്നും യൂസഫലി പ്രതികരിച്ചു.പാലക്കാട് ആരംഭിച്ച ലുലു മാളില്‍ 1400 പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ജോലി ലഭിക്കും. 2 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാളില്‍ ഒരു ലക്ഷം ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം. ഗാര്‍ഹിക ഉല്‍പന്നങ്ങളുടെയും ഇലക്‌ട്രോണിക്സ്, ഡിജിറ്റല്‍ ഉല്‍പന്നങ്ങളുടെയും ശേഖരവുമായി ലുലു കണക്‌ട് ഉണ്ട്. 250 പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. ലോകപ്രസിദ്ധമായ ഒട്ടേറെ ബ്രാൻഡുകളുടെ സാന്നിധ്യവുമുണ്ട്

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *