തിരുവനന്തപുരത്ത് നവ കേരളയാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍ റെഡ് സോണുകള്‍

December 20, 2023
16
Views

തലസ്ഥാനത്ത് നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: തലസ്ഥാനത്ത് നവ കേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങള്‍ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയുടേതാണ് ഉത്തരവ്.

വര്‍ക്കല മുതല്‍ പാറശ്ശാല വരെയുള്ള സ്റ്റേഷൻ പരിധികളില്‍ നടക്കുന്ന പരിപാടിയിലാണ് നിയന്ത്രണം. വേദി, പരിസരപ്രദേശം, നവ കേരള ബസ് കടന്നുപോകുന്ന വഴികള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ പാടില്ല.

നവകേരള സദസ്സ് നടക്കുന്ന നൂറ് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും നവകേരള സദസ് കടന്നു പോകുന്ന റൂട്ടുകളിലെ നൂറ് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളുമാണ് താത്കാലിക റെഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രോണുകളുടെ ഉപയോഗം നവകേരള സദസിന്റെ സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുമെന്ന് ബോധ്യമായിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 2021 ലെ പ്രത്യേക ഡ്രോണ്‍ റൂള്‍ 24(2)പ്രകാരം പ്രത്യേക മേഖലയില്‍ ഡ്രോണ്‍ ഉപയോഗം നിയന്ത്രിക്കാനായി താത്കാലിക റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുവാൻ ജില്ലാ പോലീസ് മേധാവിമാരെ അധികാരപ്പെടുത്തുന്നുണ്ട്. ഇതുപ്രകാരമാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ്.

ഇന്നാണ് നവ കേരള സദസ് തിരുവനന്തപുരം ജില്ലയില്‍ എത്തുന്നത്. കൊല്ലത്തെ പര്യടനം പൂര്‍ത്തിയാക്കി വൈകിട്ട് വര്‍ക്കലയിലാണ് ജില്ലയിലെ ആദ്യ പൊതുയോഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ മണ്ഡലങ്ങളില്‍ പര്യടനം നടത്തും. ശനിയാഴ്ച വൈകിട്ട് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ് നവ കേരള സദസിന്റെ സമാപനം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *