യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; മത്സരിക്കുന്നതില്‍നിന്നു ട്രംപിനെ അയോഗ്യനാക്കി

December 20, 2023
13
Views

അടുത്തവര്‍ഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു മുൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി.

അടുത്തവര്‍ഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു മുൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി.

കോളറാഡോ സുപ്രീം കോടതിയാണ് ട്രംപിനെ അയോഗ്യനാക്കി ഉത്തരവിറക്കിയത്. 2021 ജനുവരി ആറിലെ കാപ്പിറ്റോള്‍ ആക്രമണത്തില്‍ ട്രംപ് സംഘര്‍ഷത്തിന് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. പ്രതിഭാഗത്തിന് അപ്പീല്‍ പോകാനായി ജനുവരി നാലു വരെ വിധി സ്‌റ്റേ ചെയ്തിട്ടുണ്ട്.
ജനാധിപത്യവിരുദ്ധം എന്നാണ് കോടതി വിധിയോട് ട്രംപ് പ്രതികരിച്ചത്. “കൊളറാഡോ സുപ്രീം കോടതി തികച്ചും തെറ്റായ തീരുമാനമാണ് പുറപ്പെടുവിച്ചതെന്നും വിധിക്കെതിരേ യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ വിധിയോട് പ്രതികരിക്കാൻ പ്രസിഡന്‍റ് ജോ ബൈഡൻ വിസമ്മതിച്ചു.
ക്യാപിറ്റോളില്‍ നടന്ന കലാപം ട്രംപിനെ അയോഗ്യനാക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നായിരുന്നു ട്രംപിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ബാലറ്റില്‍നിന്ന് ട്രംപിനെ നീക്കം ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്നും അഭിഭാഷകൻ വാദിച്ചു. പ്രസിഡൻഷ്യല്‍ തെരഞ്ഞെടുപ്പിനായി പ്രൈമറി ബാലറ്റുകള്‍ അച്ചടിക്കേണ്ട അവസാന തിയതി ജനുവരി അഞ്ച് ആണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *