ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന; 1,10,200 രൂപ പിഴയീടാക്കി

December 21, 2023
38
Views

ഭക്ഷ്യ സുരക്ഷാവിഭാഗം ശബരിമല സന്നിധാനത്തും പമ്ബയിലും നിലയ്ക്കലുമായി ഈ മണ്ഡലകാലത്തു നടത്തിയ പരിശോധനകളില്‍ ക്രമക്കേടുകളെത്തുടര്‍ന്നു പിഴ ഈടാക്കിയത് 1,10,200 രൂപ.

ഭക്ഷ്യ സുരക്ഷാവിഭാഗം ശബരിമല സന്നിധാനത്തും പമ്ബയിലും നിലയ്ക്കലുമായി ഈ മണ്ഡലകാലത്തു നടത്തിയ പരിശോധനകളില്‍ ക്രമക്കേടുകളെത്തുടര്‍ന്നു പിഴ ഈടാക്കിയത് 1,10,200 രൂപ.

സന്നിധാനത്ത് 42,200 രൂപയും പമ്ബയില്‍ 34,000 രൂപയും നിലയ്ക്കലില്‍ 34000 രൂപയുമാണ് നാളിതുവരെയുള്ള പരിശോധനയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം പിഴ ഈടാക്കിയത്. ശബരിമലയിലും സമീപകേന്ദ്രങ്ങളിലും ഹോട്ടലുകളിലും മറ്റു ഭക്ഷ്യശാലകളിലും കടകളിലുമുള്ള ഭക്ഷ്യഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരെ വിളിച്ചറിയിക്കാവുന്നതാണ്. 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്ബറിലോ 7593861767 (ഭക്ഷ്യസുരക്ഷാ ഓഫീസര്‍ സന്നിധാനം) 8592999666 (ഭക്ഷ്യസുരക്ഷാ ഓഫീസര്‍ പമ്ബ) 7593861768 (ഭക്ഷ്യസുരക്ഷാഓഫീസര്‍ നിലയ്ക്കല്‍) എന്ന നമ്ബറുകളിലോ തീര്‍ഥാടകര്‍ക്കു ബന്ധപ്പെടാവുന്നതാണ്.
നവംബര്‍ 16 മുതല്‍ ഡിസംബര്‍ വരെ ഭക്ഷ്യസുരക്ഷാവിഭാഗം 858 പരിശോധനകളാണു സന്നിധാനത്തും പമ്ബയിലും നിലയ്ക്കലുമായി നടത്തിയത്. നാലു സ്‌പെഷല്‍ സ്വകാഡുകള്‍ വീതം 12 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. പമ്ബയില്‍ നാലു സ്‌പെഷല്‍ സ്‌ക്വാഡുകള്‍ 259 പരിശോധനയും പമ്ബയില്‍ 240 പരിശോധനയും നിലയ്ക്കലില്‍ 359 പരിശോധനയും ഈ കാലയളവില്‍ നടത്തി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *