ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി.
കൊല്ലം: ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കേരളപുരത്തെ കൊപ്പാറ പ്രിന്റിംഗ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്.
രാജീവും ആശയും തൂങ്ങി മരിച്ച നിലയിലും മകനെ കിടക്കയില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. വാടക വീട്ടിലാണ് കുടുംബം ആത്മഹത്യ ചെയ്തത്.
ഇന്ന് രാവിലെ രാജീവ് പ്രസിലേക്ക് എത്താത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഏറെ നേരം വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ വീട്ടിലേക്ക് വരികയായിരുന്നു. ഗേറ്റ് പൂട്ടിയ നിലയിലും വീടിന്റെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് മൂന്നുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
നേരത്തെ കൊല്ലത്തായിരുന്നു രാജീവ് പ്രിന്റിംഗ് പ്രസ് നടത്തിയിരുന്നത്. രണ്ട് വര്‍ഷം മുമ്ബാണ് ഇത് കേരളപുരത്തേയ്ക്ക് മാറ്റിയത്. കടബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.