മധ്യപ്രദേശില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മന്ത്രിസഭയില്‍ അഞ്ച് വനിതകള്‍

December 25, 2023
15
Views

മധ്യപ്രദേശില്‍ പുതിയ മന്ത്രിസഭയിലേത്ത് 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ഭോപ്പാല്‍: മധ്യപ്രദേശില്‍ പുതിയ മന്ത്രിസഭയിലേത്ത് 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രിസഭയില്‍ അഞ്ചുപേര്‍ വനിതകളാണ്. 18 മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവിയും 10 പേര്‍ക്ക് സഹമന്ത്രിസ്ഥാനവുമാണ് നല്‍കിയിരിക്കുന്നത്. സഹമന്ത്രിമാരില്‍ 6 പേര്‍ക്ക് സ്വതന്ത്ര ചുമതലയും നല്‍കിയിട്ടുണ്ട്.

നേരത്തെ മുഖ്യമന്ത്രിയായി മോഹന്‍ യാദവും ഉപമുഖ്യമന്ത്രിമാരായി ജദീഷ് ദേവ്ദയും രാജേന്ദ്ര ശുക്ലയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയും നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടുര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച പ്രഹ്ലാദ് പട്ടേലും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജോതിരാദിത്യ സിന്ധ്യപക്ഷത്ത് നിന്ന് നാല് പേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച്‌ 22-ാം ദിവസമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്ന നരേന്ദ്രസിങ് തോമറിനെ സ്പീക്കറായി തിരഞ്ഞെടുത്തിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *