സര്‍വകലാശാലകളില്‍ സ്ഥിരം വി.സിമാരെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ച്‌ ഗവര്‍ണര്‍

December 25, 2023
51
Views

സര്‍വകലാശാലകളില്‍ സ്ഥിരം വി.സിമാരെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

തിരുവനന്തപുരം: സര്‍വകലാശാലകളില്‍ സ്ഥിരം വി.സിമാരെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

വി.സി നിയമനത്തിനുള്ള സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ട് ആറു സര്‍വകലാശാലകള്‍ക്ക് കൂടി ഗവര്‍ണര്‍ കത്തയച്ചു. സ്ഥിരം വി.സിമാരെ നിയമിക്കാന്‍ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതിനു പിന്നാലെയാണ് ഗവര്‍ണറുടെ ഈ നീക്കം.

കുസാറ്റ്, മലയാളം സര്‍വകലാശാലകള്‍ക്ക് ഈ മാസം ആദ്യം കത്തയച്ചിരുന്നു. നിലവില്‍ ഒമ്ബത് സര്‍വകലാശാലകളില്‍ സ്ഥിരം വി.സിമാരില്ല. കണ്ണൂര്‍, കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, മലയാളം, കെ.ടി.യു, കാര്‍ഷികം എന്നീ എട്ടു സര്‍വകാശാലകളിലേക്കാണ് സ്ഥിരം വി.സിമാരെ നിയമിക്കേണ്ടത്. സര്‍വകലാശാലയില്‍ സ്ഥിരം വി.സിയെ നിയമിക്കാന്‍ ചാന്‍സലര്‍ മൂന്നംഗ സെര്‍ച്ച്‌ കമ്മിറ്റി രൂപവ്തകരിക്കണമെന്നാണ് വ്യവസ്ഥ. ഇതില്‍ യു.ജി.സി യുടെയും ചാന്‍സലറുടെയും പ്രതിനിധികളെ ഗവര്‍ണര്‍ക്ക് നിയോഗിക്കാം. സര്‍വകലാശാലയുടേതാണ് മൂന്നാമത്തെ പ്രതിനിധി.

സെര്‍ച്ച്‌ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാന്‍ ഗവര്‍ണര്‍ക്ക് സര്‍വകലാശാലകളോട് ആവശ്യപ്പെടാം. അതതു സെനറ്റുകള്‍ ചേര്‍ന്ന് പ്രതിനിധിയെ നിര്‍ദേശിക്കുന്നതാണ് നിലവിലെ രീതി. സിപിഎമ്മിനു ഭൂരിപക്ഷമുള്ളതാണ് സര്‍വകലാശാലാ സെനറ്റുകള്‍. നിലവിലെ സ്ഥിതി തുടരട്ടെ എന്ന നിലപാടാണ് സര്‍ക്കാരിന്റേത്. അതിനാല്‍, ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിനിടെ സെര്‍ച്ച്‌ കമ്മിറ്റിയിലേക്കു പ്രതിനിധിയെ നല്‍കാന്‍ സര്‍വകലാശാലകള്‍ തയ്യാറാവണമെന്നില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *