പ്രസവ ശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി്‌ട്രേറ്റ് കോടതിയില്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.
രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍ എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം. 40 രേഖകളും, 60 സാക്ഷിമൊഴികളുമുള്‍പ്പെടെ 750 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് തെളിഞ്ഞതായി എസിപി കെ.സുദര്‍ശൻ പറഞ്ഞു. ഇത് തെളിയിക്കുന്ന രേഖകളും ശാസ്ത്രീയ തെളിവുകളും ലഭിച്ചുവെന്നും എസിപി കൂട്ടിച്ചേര്‍ത്തു.
എംആര്‍ഐ റിപ്പോര്‍ട്ട് ആണ് തെളിവുകളില്‍ നിര്‍ണായകമായത്. കേസില്‍ മുമ്ബ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും ഡോക്ടര്‍മാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും ഇത് എവിടെ നിന്നാണെന്ന് തെളിയിക്കാനായിട്ടില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ വാദം. എന്നാല്‍ എംആര്‍ഐ തെളിവ് ഉപയോഗിച്ച് കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍ നിന്ന് തന്നെ എന്ന് കണ്ടെത്തുകയായിരുന്നു