തൃശ്ശൂർ: ബി.ജെ.പി.ക്കുള്ള വലിയ വെല്ലുവിളി ബി.ജെ.പി.യിലുള്ളവർതന്നെ എന്ന വിഷയം ചർച്ചചെയ്ത് തൃശ്ശൂരിൽ നടന്ന സംസ്ഥാന നേതൃയോഗം. ഉദ്ഘാടകനായ ദേശീയ ജനറൽസെക്രട്ടറി ഡോ. രാധാമോഹൻ അഗർവാൾ എം.പി.യാണ് ചർച്ച തുടങ്ങിവെച്ചത്. താഴേക്കിടയിലുള്ള പ്രവർത്തനം ശക്തമല്ലെന്നതിനാലാണെന്ന് വിശദീകരിച്ചെങ്കിലും ബി.ജെ.പി.യിലെ പടലപ്പിണക്കത്തിനും ഗ്രൂപ്പിസത്തിനുമെതിരേയുള്ള കേന്ദ്രനേതൃത്വത്തിന്റെ പരോക്ഷ താക്കീതായി ഇത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂർ സന്ദർശനത്തിനു മുന്നോടിയായി നടത്തിയ സംസ്ഥാന നേതൃയോഗത്തിലാണ് സ്വയംവിമർശനമുയർന്നത്.
പാർട്ടി നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി എന്താണെന്ന ചോദ്യം ദേശീയ നേതൃയോഗത്തിൽ നരേന്ദ്രമോദി ചോദിച്ചതായി പറഞ്ഞുകൊണ്ടായിരുന്നു ഡോ. രാധാമോഹൻ അഗർവാൾ എം.പി. ചർച്ച തുടങ്ങിയത്. പാർട്ടിയുടെ വലിയ വെല്ലുവിളി ബി.ജെ.പി. തന്നെയാണെന്നാണ്
പ്രധാനമന്ത്രി അന്നു പറഞ്ഞതെന്നും ഇത് ഏറ്റവും യോജിക്കുന്നത് കേരളത്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു