മണിപ്പൂരിലെ ഉഖ്രുലില്‍ സമീപം ഭൂചലനം

December 31, 2023
18
Views

മണിപ്പൂരിലെ ഉഖ്രുലില്‍ സമീപം ഭൂചലനം

മണിപ്പൂരിലെ ഉഖ്രുലില്‍ സമീപം ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

208 കിലോമീറ്റര്‍ അകലെ മ്യാന്മാറിനോട് ചേര്‍ന്ന് ഇന്നലെ രാത്രി 11 മണിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമില്ല. ഏകദേശം 120 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.

ഒരു ദിവസത്തിനിടെ തുടര്‍ച്ചയായ രണ്ടാം തവണയാണ് മണിപ്പൂര്‍-മ്യാന്മാര്‍ അതിര്‍ത്തി മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ഭൂകമ്ബ മേഖല ഭൂപടം അനുസരിച്ച്‌, ഉയര്‍ന്ന അപകട സാധ്യതയുള്ള ഭൂകമ്ബ മേഖലയിലാണ് (സോണ്‍-5) മണിപ്പൂര്‍ സ്ഥിതി ചെയ്യുന്നത്. ഏറ്റവും തീവ്രമായ ഭൂകമ്ബങ്ങള്‍ ഉണ്ടാകുന്ന മേഖല കൂടിയാണ് സോണ്‍-5. ഭൂമിശാസ്ത്രപരമായ ഘടന സ്ഥാനം കാരണമാണ് ഈ പ്രദേശത്ത് ഇടയ്ക്കിടെ ഭൂചലനം അനുഭവപ്പെടുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഉഖ്രുലില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *