ശമനമില്ലാതെ മൂടല്‍മഞ്ഞ്; ഉത്തരേന്ത്യയില്‍ അതിശൈത്യം തുടരുന്നു

January 1, 2024
31
Views

ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും കടുക്കുന്നു.

ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും കടുക്കുന്നു. കാഴ്ച പരിധി കുറഞ്ഞത് റോഡ് – റെയില്‍ – വ്യോമ ഗതാഗതങ്ങളെ സാരമായി ബാധിച്ചു.

ദില്ലി, ഹരിയാന, രാജസ്ഥാൻ ചണ്ഡിഗഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മൂടല്‍ മഞ്ഞ് അതിരൂക്ഷം. മൂടല്‍ മഞ്ഞ് കനത്തതോടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ദില്ലിയിലും പരിസര പ്രദേശങ്ങളിലും വരുന്ന ദിവസങ്ങളില്‍ കൊടും തണുപ്പിന് സാധ്യതയെന്നും മൂടല്‍ മഞ്ഞ് രൂക്ഷമാകുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അതേ സമയം ഒരിടവേളയ്ക്ക് ശേഷം ദില്ലിയില്‍ വായു മലിനീകരണം അതീവ രൂക്ഷമായി.

മൂടല്‍മഞ്ഞിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സംസ്ഥാനങ്ങളില്‍ രാവിലെയും രാത്രിയിലും റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ദില്ലിയില്‍ അന്തരീക്ഷ താപനില കുറഞ്ഞത് ഏഴ് ഡിഗ്രിയാണ്. വായു ഗുണനിലവാരം വളരെ മോശമായി തുടരുകയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *