ആര്യനാട് • മരണവിവരം അറിയിച്ചിട്ടും ബന്ധുക്കൾ ആരും എത്തിയില്ല. ഒടുവിൽ മകന്റെ സ്ഥാനത്ത് നിന്ന് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകർമങ്ങൾ നടത്തി സാമൂഹിക പ്രവർത്തകനും മീനാങ്കൽ സ്വദേശിയുമായ
അജു കെ.മധു. മക്കൾ ഉപേക്ഷി ച്ച കഴക്കൂട്ടം സ്വദേശി ലളിതമ്മ യ്ക്ക് (70) ആണ് അജു മകൻ ആയത്. തലസ്ഥാനത്തെ തെരുവി ന്റെ മക്കൾക്ക് കഴിഞ്ഞ കുറച്ച് വർഷങ്ങളായി അന്നമൂട്ടുകയാ ണ് ആര്യനാട് മീനാങ്കൽ എം ആർകെ ഹൗസിൽ അജു കെ. ധു (31). അവശരായവരെ ആശു പ്രതിയിൽ എത്തിക്കുന്നതിനും ഈ യുവാവ് മുന്നിൽ തന്നെ ഉണ്ടാകും. ജോലിക്ക് നിന്ന വീ ട്ടിൽ നിന്നാണ് ലളിതമ്മയുടെ വിവരം അജുവിനെ അറിയിക്കു ന്നത്. വീട്ടുജോലികൾ ചെയ്ത്ജീ വിതം തള്ളി നീക്കിയ ലളിതമ്മയെ അജു ഒരു വർഷം മുൻപാണ് പെരുമാതുറയിലെ തണൽ ഓർഫനേജിൽ എത്തി
രണ്ട് പെൺമക്കളും ഒരു മക നും ആണ് ലളിതമ്മക്ക് ഉള്ളതെന്ന് അജു പറഞ്ഞു. കഴിഞ്ഞ മാസം അസുഖം കൂടിയതോടെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. വിവരം അറിയിച്ചിട്ടും അവശ നിലയിൽ ആയ ലളിതമ്മയെ കാണാൻ മക്കൾ എത്തിയില്ല.
മരണവിവരം അറിയിച്ചിട്ട് പോലും തിരിഞ്ഞു നോക്കി ഇല്ലെന്ന് അജു പറഞ്ഞു. കഠിന കുളം പൊലീസ് സ്റ്റേഷനിൽ നിന്ന് നടപടികൾ പൂർത്തിയാ ക്കിയതോടെ അജു തന്നെ മൃത ദേഹം ഏറ്റുവാങ്ങി ശാന്തി കവാടത്തിൽ കർമങ്ങൾ ചെയ്ത് സം സ്കരിച്ചു. സാമൂഹിക പ്രവർ ത്തകൻ വിനയ ചന്ദ്രൻ നായർ, ജീവനക്കാരായ ആതിര, ആദിത്യ, റിജാസ് എന്നിവരും അജുവിന് മികച്ച പിന്തുണ നൽകി.