നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍.
നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയുമാണ് പുതുതായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ.
സിനിമാ സംവിധായകനും നടനുമായ മേജര്‍ രവി, നടൻ ദേവൻ എന്നിവരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി ദിവസങ്ങള്‍ക്ക് മുൻപ് തിരഞ്ഞെടുത്തിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയില്‍ എത്തിയത്.