കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം രണ്ട് ഗഡുക്കളായി നല്കാൻ ഉത്തരവിട്ട് ഹൈക്കോടതി.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം രണ്ട് ഗഡുക്കളായി നല്കാൻ ഉത്തരവിട്ട് ഹൈക്കോടതി. പത്താം തീയതിക്ക് മുൻപ് ആദ്യഗഡുവും ഇരുപതാം തീയതിക്ക് മുൻപ് രണ്ടാം ഗഡുവും നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
നേരത്തെ എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്ബളവും നല്‍കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടാണ് ഇപ്പോള്‍ ശമ്ബളം രണ്ട് ഗഡുക്കളായി നല്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ചാണ് ശമ്ബള വിതരണത്തില്‍ മുൻഗണന ആവശ്യപ്പെട്ട് ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ ഉത്തരവിറക്കിയത്.
എല്ലാ മാസവും പത്താം തീയതിക്കകം മുഴുവൻ ശമ്ബളവും നല്‍കണമെന്ന ഉത്തരവിനെതിരെ സാമ്ബത്തിക ബാധ്യതകള്‍ ഉള്‍പ്പെടെയുള്ളവ ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ഡിവിഷൻ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി.സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ കോടതി കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്ബളം രണ്ടു ഗഡുക്കളായി നല്കാൻ നിര്‍ദ്ദേശിക്കുകയായിരുന്നു.