കര്‍ണാടക: 201 പുതിയ കോവിഡ് കേസുകള്‍കൂടി; ഒരു മരണം

January 11, 2024
30
Views

കര്‍ണാടകയില്‍ 201 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

ബംഗളൂരു: കര്‍ണാടകയില്‍ 201 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ രോഗമുക്തി നേടി. ഇതോടെ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 974 ആയി.

മൈസൂരുവില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 7315 കോവിഡ് പരിശോധനകള്‍ നടത്തി. ഇതില്‍ 6557 ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളും 758 ആര്‍.എ.ടി ടെസ്റ്റുകളും ഉള്‍പ്പെടുന്നു. 2.74 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 0.49 ശതമാനവും. 14 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

ബംഗളൂരു നഗരത്തില്‍ 1666 പേരെ പരിശോധിച്ചു. 121 പേര്‍ക്ക് കോവിഡ് കണ്ടെത്തി. 84 പേര്‍ രോഗമുക്തി നേടി. നിലവില്‍ 507 പേരാണ് രോഗബാധിതരായി നഗരത്തില്‍ കഴിയുന്നത്. മൈസൂരുവില്‍ പുതുതായി 10ഉം തുമകുരുവില്‍ 14ഉം ചാമരാജ് നഗറില്‍ എട്ടും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *