പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി ഒന്‍പതു വരെ നടക്കും.
ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി ഒന്‍പതു വരെ നടക്കും. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്.
സമ്ബൂര്‍ണ ബജറ്റിനു പകരം ഇടക്കാല ബജറ്റായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ ശേഷിക്കേ അവതരിപ്പിക്കുക.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 31ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍വര്‍ഷങ്ങളിലെ ബജറ്റുപോലെ വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്കുന്നതാകും ഈ ബജറ്റുമെന്നാണ് വിലയിരുത്തല്‍. മുന്‍വര്‍ഷങ്ങളില്‍ നിന്നു മാറി സാമ്ബത്തിക സര്‍വേയ്‌ക്കു പകരമായി രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയെക്കുറിച്ചുള്ള ഹ്രസ്വ റിപ്പോര്‍ട്ടും ബജറ്റിനു മുന്നോടിയായി അവതരിപ്പിക്കും.