പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരി 17ന് നടക്കേണ്ടിയിരുന്ന 39 വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജനുവരി 17ന് നടക്കേണ്ടിയിരുന്ന 39 വിവാഹങ്ങളുടെ സമയത്തില്‍ മാറ്റം.
അതിരാവിലെ അഞ്ചിനും ആറിനും ഇടയില്‍ ജനുവരി 17ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങള്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഒരു വിവാഹ സംഘത്തോടൊപ്പം പരമാവധി 20 ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം ലഭ്യമാകുക. പങ്കെടുക്കുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി പോലീസില്‍ നിന്ന് പ്രത്യേകം പാസ് എടുക്കേണ്ടതുമാണ്. മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാവിലെ ആറിനും ഒമ്ബതിനും ഇടയില്‍ ചോറൂണിനും തുലാഭാരത്തിനും ക്ഷേത്രത്തില്‍ അനുമതിയില്ല.
രാവിലെ എട്ടുമണിക്ക് ക്ഷേത്രദര്‍ശനം നടത്തുന്ന മോദി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങും. ജനുവരി 16ന് കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.