മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നാലാമതും ഇ. ഡി സമൻസ്.
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് നാലാമതും ഇ. ഡി സമൻസ്. ജനുവരി 18ന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
രാഷ്ട്രീയപ്രേരിതവും നിയമവിരുദ്ധവുമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മൂന്ന് സമൻസുകള്‍ കേജ്രിവാള് നിരസിച്ചിരുന്നു. അതേസമയം 19, 20 തീയതികളില്‍ കേജ്രിവാള് ഗോവ സന്ദര്‍ശിക്കും. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കും.