റാഞ്ചി | ഹൈസ്ക്കൂള് വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേര്‍ന്ന് മര്‍ദിച്ചു കൊലപ്പെടുത്തി.ഇച്ചക്കിലെ ഹസാരിബാഗിലാണ് സംഭവം .
ഝാര്‍ഖണ്ഡിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ക്രൂരകൊലപാതകത്തിന് ഇരയായത്. കഴിഞ്ഞ ആഴ്ച്ച കുട്ടിയെ കാണാനില്ലെന്നും പറഞ്ഞ് രക്ഷിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജനുവരി 12ന് മൃതദേഹം ഇച്ചക്കിലെ ഹസരിബാഗിനുള്ളിലെ ഒരു കിണറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്കി ആറു ദിവസത്തിനുശേഷമാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെടുത്തത്. അന്വേഷണം വഴി തെറ്റിക്കാനാണ് മൃതദേഹം കിണറ്റില്‍ കൊണ്ടിട്ടതെന്നാണ് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപാഠികളായ രണ്ട് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ