തമിഴ്നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജല്ലിക്കെട്ടിനിടെ മൃഗങ്ങളുടെ കുത്തേറ്റ് രണ്ട് പേര് മരിച്ചു.
ചെന്നെ: തമിഴ്നാട്ടില്‍ പൊങ്കലിനോടനുബന്ധിച്ച് നടന്ന ജല്ലിക്കെട്ടിനിടെ മൃഗങ്ങളുടെ കുത്തേറ്റ് രണ്ട് പേര് മരിച്ചു.
ബുധനാഴ്ച ശിവഗംഗ ജില്ലയില്‍ സിറവയലിലാണ് സംഭവം നടന്നത്. മത്സരത്തിന് ശേഷം വിരണ്ടോടിയ കാളകളാണ് കാണികളായ രണ്ട് പേരെ കുത്തി കൊന്നത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമുണ്ട്. ജല്ലിക്കെട്ട് നടത്തുന്നതിന് സുപ്രീംകോടതിയുടെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലനില്ക്കവേയാണ് വീണ്ടും അപകടം സംഭവിച്ചിരിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍നിന്നും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധുരയിലെ പാല്മേട്ടില് ചൊവ്വാഴ്ച നടന്ന ജല്ലിക്കെട്ടിനിടെ 60 പേര്‍ക്കാണ് പരിക്കേറ്റത്.