ജനുവരി 22 ന് നടക്കുന്ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വന്‍ സുരക്ഷാ ക്രമീകരണങ്ങളുമായി യുപി സര്‍ക്കാര്‍.
ലക്നൗ: ജനുവരി 22 ന് നടക്കുന്ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി വന്‍ സുരക്ഷാ ക്രമീകരണങ്ങളുമായി യുപി സര്‍ക്കാര്‍.
ക്ഷേത്രവും പരിസരവും സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലാണ്. സുരക്ഷയ്ക്കായി ഏറ്റവും മികച്ച സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നതെന്നും യുപി പോലീസ് പറഞ്ഞു.
നഗരത്തില്‍ എല്ലായിടത്തും എഐ കാമറ സ്ഥാപിച്ച് നിരീക്ഷണം നടത്തും. ആളുകളുടെ മുഖം വ്യക്തമാകുന്നതും ഡേറ്റാബേസില്‍ സൂക്ഷിക്കാനും ആവശ്യം വന്നാല്‍ വീണ്ടെടുക്കാനും സാധിക്കുന്ന കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആകാശ നിരീക്ഷണത്തിനായി ഡ്രോണുകളും വിന്യസിക്കും. കുഴിബോംബും മറ്റും കണ്ടെത്തുന്നതിന് എഐ ഡേറ്റയില്‍ പ്രവര്‍ത്തിക്കുന്ന ആന്റിമൈന് ഡ്രോണുകളും ഉപയോഗപ്പെടുത്തും.
അയോധ്യയിലാകെ 10,000 സിസിടിവി സ്ഥാപിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. പല ഭാഷകള്‍ അറിയുന്ന പോലീസുകാരെ യൂണിഫോമിലല്ലാതെ വേദിയിലും പരിസരത്തും നിയോഗിക്കും. യുപി പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡും നൂറോളം സ്നൈപ്പര്‍മാരും രംഗത്തുണ്ടാകും. ആന്റി ബാലിസ്റ്റിക് വാഹനങ്ങളും നഗരത്തിന്റെ പലയിടങ്ങളിലായി നിലയുറപ്പിക്കും.