ജനനത്തീയതിയുടെ തെളിവായി ആധാര്‍ കാര്‍ഡുകള്‍ ഇനി അംഗീകരിക്കില്ലെന്ന് എംപ്ലോയീസ് പ്ര?വിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി.എഫ്.ഒ.).
ന്യൂഡല്‍ഹി: ജനനത്തീയതിയുടെ തെളിവായി ആധാര്‍ കാര്‍ഡുകള്‍ ഇനി അംഗീകരിക്കില്ലെന്ന് എംപ്ലോയീസ് പ്ര?വിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (ഇ.പി.എഫ്.ഒ.).
ജനനത്തീയതി തെളിയിക്കാനുള്ള രേഖകളുടെ പട്ടികയില്‍നിന്ന് ആധാര്‍ നീക്കിയതായി ഇ.പി.എഫ്.ഒ. അറിയിച്ചു. തീരുമാനത്തിന് സന്‍ട്രല്‍ പ്ര?വിഡന്റ് ഫണ്ട് കമ്മിഷണര്‍ അംഗീകാരം നല്കി.
തിരിച്ചറിയല്‍ രേഖയാണെങ്കിലും, 2016 ലെ ആധാര്‍ നിയമത്തില്‍ ജനനത്തിയതിക്കുള്ള തെളിവായി ആധാറിനെ പരിഗണിക്കുന്നില്ലെന്നു യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യു.ഐ.ഡി.എ.ഐ.) വ്യക്തമാക്കിയ സാഹചര്യത്തിലാണു നടപടി.
ജനനത്തീയതിയുടെ തെളിവായി ഇ.പി.എഫ്.ഒ. സ്വീകരിക്കുന്ന രേഖകള്‍ ഇവ:
1. ജനന, മരണ രജിസ്ട്രാര്‍ നല്കുന്ന ജനന സര്‍ട്ടിഫിക്കറ്റ്
2. അംഗീകൃത സര്‍ക്കാര്‍ സ്ഥാപനമോ സര്‍വകലാശാലയോ നല്കുന്ന മാര്‍ക്ക്ഷീറ്റ്
3. സ്കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ പേരും ജനനത്തീയതിയും അടങ്ങുന്ന എസ്.എസ്.സി. സര്‍ട്ടിഫിക്കറ്റ്
4. സേവന രേഖകളെ അടിസ്ഥാനമാക്കിയുള്ള സര്‍ട്ടിഫിക്കറ്റ്
5. പാന്‍ കാര്‍ഡ്
6. കേന്ദ്ര/സംസ്ഥാന പെന്ഷന് പേയ്മെന്റ് ഓര്‍ഡര്‍
7. സര്‍ക്കാര്‍ നല്കുന്ന താമസസ്ഥല സര്‍ട്ടിഫിക്കറ്റ്
8. അംഗത്തെ വൈദ്യശാസ്ത്രപരമായി പരിശോധിച്ച ശേഷം സിവില്‍ സര്ജന് നല്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കോടതി അംഗീകരിച്ച സത്യവാങ്മൂലവും.