വനത്തിനുള്ളില്‍ തേനീച്ച കുത്തി മരിച്ചാല്‍ 10 ലക്ഷം സഹായം

January 19, 2024
37
Views

തേനീച്ച-കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം സംഭവിക്കുന്ന ജീവഹാനിക്ക്‌ നഷ്‌ടപരിഹാരം അനുവദിക്കുന്നതിനു മന്ത്രിസഭായോഗം തീരുമാനിച്ചു.

തിരുവനന്തപുരം: തേനീച്ച-കടന്നല്‍ എന്നിവയുടെ ആക്രമണംമൂലം സംഭവിക്കുന്ന ജീവഹാനിക്ക്‌ നഷ്‌ടപരിഹാരം അനുവദിക്കുന്നതിനു മന്ത്രിസഭായോഗം തീരുമാനിച്ചു.

വനത്തിനകത്ത്‌ സംഭവിക്കുന്ന ജീവഹാനിക്ക്‌ 10 ലക്ഷം രൂപയും വനത്തിനുപുറത്ത്‌ സംഭവിക്കുന്ന ജീവഹാനിക്ക്‌ 2 ലക്ഷം രൂപയും നഷ്‌ടപരിഹാരമായി അനുവദിക്കാമെന്ന്‌ മന്ത്രിസഭായോഗം വ്യക്‌തത വരുത്തി. ഇതിനായി 2022 ഒക്‌ടോബര്‍ 25-ലെ ഉത്തരവ്‌ ഭേദഗതി ചെയ്‌തു. ഭേദഗതിക്ക്‌ 2022 ഒക്‌ടോബര്‍ 25 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കി

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *