ലോകത്തെ ബ്രെന്റ് ക്രൂഡിന്റെ മൂന്നിലൊന്ന് വിതരണം ചെയ്യുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്.
ലോകത്തെ ബ്രെന്റ് ക്രൂഡിന്റെ മൂന്നിലൊന്ന് വിതരണം ചെയ്യുന്നത് പശ്ചിമേഷ്യയില്‍ നിന്നാണ്. റഷ്യക്കെതിരായ ഉപരോധം കാരണം യൂറോപ് പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയെ കൂടുതല്‍ ആശ്രയിച്ചുവരുകയായിരുന്നു.
ചെങ്കടലിലെ ഹൂതി ആക്രമണം യൂറോപ്പിലെ ഇന്ധന വിതരണത്തെ ബാധിച്ചുതുടങ്ങി.
പശ്ചിമേഷ്യയില്‍നിന്ന് യൂറോപ്പിലേക്കുള്ള ക്രൂഡോയില്‍ വിതരണം ഏതാണ്ട് പകുതിയായിട്ടുണ്ട്. പശ്ചിമേഷ്യയില്‍നിന്ന് യൂറോപ്പിലേക്ക് ഒക്ടോബറില്‍ പ്രതിദിനം 10 പത്തുലക്ഷം ബാരല്‍ കയറ്റുമതി ചെയ്തിരുന്നത് ഇപ്പോള്‍ 5.7 ലക്ഷമായി.
ഏദൻ ഉള്‍ക്കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍ മൻദബ് കടലിടുക്കിലാണ് ഹൂതികളുടെ ആക്രമണം നേരിടുന്നത്. ഏകദേശം 50 കപ്പലുകള്‍ ദിവസവും ഇതുവഴി സഞ്ചരിക്കുന്നു. പ്രധാന ഷിപ്പിങ് കമ്ബനികള്‍ ഇതുവഴിയുള്ള സഞ്ചാരം നിർത്തി. 3300 നോട്ടിക്കല്‍ മൈല്‍ അധികം സഞ്ചരിച്ച് ആഫ്രിക്ക ചുറ്റി ലക്ഷ്യസ്ഥാനത്തെത്താൻ പത്തുദിവസം അധികം വേണം.
ചരക്കുനീക്കത്തിനുള്ള ചെലവ് ഗണ്യമായി വർധിച്ചു. എണ്ണവിലയിലും വർധനവുണ്ടായി. സംഘർഷ സാഹചര്യത്തില്‍ ഇൻഷുറൻസ് കമ്ബനികള്‍ പ്രീമിയം കുത്തനെ കൂട്ടി. ആഫ്രിക്കയിലെ അംഗോള, ലിബിയ, നൈജീരിയ തുടങ്ങിയിടങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ഡിമാൻഡിനനുസരിച്ചുള്ള ഉല്‍പാദനമില്ലാത്തതും ചെലവേറുന്നതും പ്രതിസന്ധിയാണ്. പ്രതിസന്ധി നീണ്ടാല്‍ യൂറോപ്പിലെ വ്യവസായങ്ങളെയും സാമ്ബത്തിക വ്യവസ്ഥയെയും ബാധിക്കും.