കോണ്‍ഗ്രസ് നേതാവിനെ വണ്ടിയിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച പോലീസ് ഡ്രൈവര്‍ക്കെതിരെ കേസ്

January 28, 2024
14
Views

കോണ്‍ഗ്രസ് നേതാവിനെ വണ്ടിയിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് ഡ്രൈവർക്ക് എതിരെ കേസ്.

കാട്ടാക്കട: കോണ്‍ഗ്രസ് നേതാവിനെ വണ്ടിയിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് ഡ്രൈവർക്ക് എതിരെ കേസ്.

‌നവകേരള സദസ് യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് ആൻസലദാസിനെ പോലീസ് വാഹനം ഇടിച്ചിരുന്നു.

കാട്ടാക്കട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ് ട്രേറ്റ് കോടതി പുറപ്പെടുപ്പിച്ച നിർദേശത്തെ തുടർന്നാണ് കാട്ടാക്കട പോലീസ് എഫ്‌ഐആർ ഇട്ട് കേസ് എടുത്തത്. വാഹനം ഓടിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞില്ല എന്നും പോലീസ് പറയുന്നു.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ ആൻസലദാസിനെ ഡിസംബർ 22-നാണ് ജംഗ്ഷനില്‍ വാഹനം ഇടിച്ചിട്ടത്. ഇത് സംബന്ധിച്ചു കാട്ടാക്കട ഡിവൈഎസ് പി അടക്കമുള്ളവരക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് സ്വകാര്യ അന്യായം ഫയല്‍ ചെയ്യുകയായിരുന്നു. കോടതി കേസെടുക്കാൻ നിർദേശം നല്‍കി. ആൻസലദാസ് ഇപ്പോഴും ചികിത്സയിലാണ്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *