സ്‌കൈ ഡൈവിനിടെ പാരച്ച്‌യൂട്ട് തുറക്കാനായില്ല; 29 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

January 30, 2024
16
Views

സ്‌കൈ ഡൈവിനിടെ പാരച്ച്‌യൂട്ട് തകരാറായതിനെ തുടർന്ന് 29 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ബ്രിട്ടീഷ് ബേസ് ജംപറിന് ദാരുണാന്ത്യം.

പട്ടായ: സ്‌കൈ ഡൈവിനിടെ പാരച്ച്‌യൂട്ട് തകരാറായതിനെ തുടർന്ന് 29 നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ബ്രിട്ടീഷ് ബേസ് ജംപറിന് ദാരുണാന്ത്യം.

തായ്‌ലൻഡിലെ പട്ടായയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. സ്‌കൈ ഡൈവിലൂടെ പ്രശസ്തനായ നാതി ഒഡിൻസൻ എന്ന 33കാരനാണ് തലയിടിച്ച്‌ വീണ് മരിച്ചത്.

കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ ഒരാള്‍ മരങ്ങള്‍ക്കിടയിലൂടെ താഴെ വീണ കാര്യം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് പ്രദേശവാസികള്‍ പൊലീസിനെ വിളിച്ച്‌ അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ നാതിയയുടെ മരണം സംഭവിച്ചിരുന്നു. ആരോഗ്യ വിദഗ്ദ്ധരെ ഉടൻ തന്നെ സ്ഥലത്തെത്തിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.

പട്ടായ ബീച്ചിന് സമീപത്തുള്ള 29 നില കെട്ടിടത്തിന് മുകളില്‍ നിന്ന് നിയമവിരുദ്ധമായാണ് ഇയാള്‍ സ്‌കൈ ഡൈവ് ചെയ്തതെന്ന് അധികൃതർ പറയുന്നു. സ്‌കൈ ഡൈവിന് വേണ്ട അനുമതി ലഭിച്ചിരുന്നില്ല. നാതി ഇതിന് മുമ്ബും ഇതേ കെട്ടിടത്തില്‍ നിന്ന് സ്‌കൈ ഡൈവ് ചെയ്തിട്ടുണ്ടെന്ന് സെക്യൂരിറ്റി ഗാർഡ് പറഞ്ഞു.

തന്റെ കാറില്‍ കെട്ടിടത്തിന് സമീപമെത്തിയ നാതി, ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ സ്‌കൈ ഡൈവിന്റെ വീഡിയോ പകർത്താൻ ഏല്‍പ്പിച്ച ശേഷം കെട്ടിയത്തിന് മുകളിലേക്ക് പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൗണ്ട്‌ഡൗണിന് പിന്നാലെ ഇയാള്‍ കെട്ടിടത്തില്‍ നിന്ന് എടുത്തുചാടിയെങ്കിലും പാരച്ച്‌യൂട്ട് നിവർത്താനായില്ല. ഇതോടെ നിലത്ത് തലയിടിച്ച്‌ വീണാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പൊലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *