ഡോ. ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, ബിനോയ് വിശ്വം എന്നിവർ ഉള്‍പ്പെടെയുള്ള 11 രാജ്യസഭ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ റദ്ധ് ചെയ്തു.
ഡോ. ജോണ്‍ ബ്രിട്ടാസ്, എഎ റഹീം, ബിനോയ് വിശ്വം എന്നിവർ ഉള്‍പ്പെടെയുള്ള 11 രാജ്യസഭ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ റദ്ധ് ചെയ്തു.
രാജ്യസഭ ചെയര്‍മാന്‍ ജഗ്‌ദീപ് ധന്‍കറിന്‍റേതാണ് സസ്‌പെൻഷൻ പിൻവലിച്ച നടപടി. പാര്‍ലമെന്‍റിലുണ്ടായ പുകയാക്രമണത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍നായിരുന്നു ഇവരെ സഭയില്‍ നിന്നും പുറത്താക്കിയത്.
ബജറ്റ് സമ്മേളനം തുടങ്ങാൻ ഇരിക്കെ ആണ് രാജ്യസഭ ചെയര്‍മാന്‍ നടപടി പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍റെ കാലയളവ് മതിയായ നടപടിയായി കണക്കാക്കണമെന്ന് രാജ്യസഭ ചെയർമാനോട് പ്രിവിലേജ് കമ്മിറ്റി ശുപാര്‍ശ ചെയ്‌തിരുന്നു. തുടര്‍ന്നാണ്, ജഗ്‌ദീപ് ധന്‍കര്‍ വിഷയത്തില്‍ ഇടപെട്ടത്.