കേന്ദ്ര സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായതോടെ ഏറെ പ്രതീക്ഷയിലാണ് സ്റ്റാര്‍ട്ടപ്പ് മേഖല.
കേന്ദ്ര സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായതോടെ ഏറെ പ്രതീക്ഷയിലാണ് സ്റ്റാര്‍ട്ടപ്പ് മേഖല.
നാളെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനിരിക്കുന്നതില്‍ കണ്ണും നട്ടിരിക്കുകയാണ് സ്റ്റാര്‍ട്ടപ്പ് മേഖല. ധനമന്ത്രിയുടെ പെട്ടിയില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് എന്താകും ഒരുക്കിയിട്ടുള്ളത് എന്ന ആകാംക്ഷയിലാണ് സംരംഭകർ. ഇടക്കാല ബജറ്റ് ആണെങ്കിലും സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളർച്ചക്കുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.
സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തിന് അനുകൂലമായ രീതിയിലുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലിടം പിടിക്കുമെന്നാണ് നവ സംരംഭകർ കരുതുന്നത്. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖല ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഇക്കോസിസ്റ്റമാണ്. വളര്‍ന്നു വരുന്ന 92,683 കമ്ബനികള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. അതിനാല്‍ അവയെ അവഗണിച്ചുള്ള ഒരു ബജറ്റിന് സാധ്യത വിരളമാണ്.
നികുതി ഇളവുകളും ബിസിനസ് വ്യാപിപ്പിക്കാനുള്ള ഉത്തേജക പാക്കേജുകളുമാണ് മിക്ക യുവ സംരംഭകരും പ്രതീക്ഷിക്കുന്നത്. കുറഞ്ഞ സ്ലാബുകള്‍, ലളിതമായ റിപ്പോർട്ടിംഗ്, ഇളവുകള്‍ എന്നിവയിലൂടെ പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് തുടങ്ങിയ ആവശ്യങ്ങള്‍ ഉയർന്നിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം എത്രത്തോളം പരിഗണന നല്‍കിയിട്ടുണ്ടെന്ന് കണ്ടറിയണം. എഐ, ബ്ലോക്ക്‌ചെയിൻ, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ പ്രധാന മേഖലകളില്‍ ഗവേഷണത്തിനും വികസനത്തിനും ലക്ഷ്യമിട്ടുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുന്നതും ബജറ്റ് പരിഗണിച്ചേക്കും.