രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില ഇടിയും; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രം

February 1, 2024
11
Views

രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കുറയും.

ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ഫോണുകളുടെ വില കുറയും. നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഘടകഭാഗങ്ങളുടെ ഇറക്കുമതി തീരുവ 10 ശതനമാനമായി കുറച്ചതായി ധനമന്ത്രാലയം വ്യക്തമാക്കി.

നേരത്തെ ഇത് 15 ശതമാനമായിരുന്നു. ആഭ്യന്തര നിർമ്മാണത്തെ ഉത്തേജിപ്പിക്കാനും കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായിക്കും.

ആപ്പിള്‍, ഷവോമി, വിവോ, ഓപ്പോ, സാംസംഗ് തുടങ്ങിയ കമ്ബനികള്‍ക്ക് ഇത് ഉപകാരപ്രദമാകുമെന്നത് തീർച്ച. ബാറ്ററി കവറുകള്‍, ക്യാമറ ലെൻസുകള്‍, ബാക്ക് കവറുകള്‍, പ്ലാസ്റ്റിക് അല്ലെങ്കില്‍ മെറ്റലില്‍ നിർമിച്ച ഘടക വസ്തുക്കള്‍, ജിഎസ്‌എം ആൻ്റിന, തുടങ്ങിയ ഭാഗങ്ങളുടെ ഇറക്കുമതി തീരുവയാണ് കുറച്ചത്. ജനുവരി 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി ധനമന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ ഉത്പാദന ചെലവ് കുറയ്‌ക്കുന്നതിന് ഇത് സഹായിക്കും.

ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴി‍ഞ്ഞ ബജറ്റില്‍ പ്രീമിയം സെഗ്മെൻ്റിലെ ഫോണുകള്‍ക്ക് ഉപയോഗിക്കുന്ന ഘടകങ്ങളുടെ 2.5 ശതമാനം കസ്റ്റംസ് തീരുവ ഒഴിവാക്കിയിരുന്നു. ഇന്ത്യയുടെ വികസിച്ച്‌ കൊണ്ടിരിക്കുന്ന സ്മാർട്ട്ഫോണ്‍ വിപണിയില്‍ പുത്തൻ മുന്നേറ്റമാകും പുതിയ തീരുമാനം.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *