പാക്കിസ്ഥാനില്‍ ആക്രമണം നടത്താൻ ടിടിപിക്ക് അല്‍ ഖ്വയ്ദ, താലിബാൻ പിന്തുണ

February 2, 2024
25
Views

നിരോധിത തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഭീകരസംഘടനയ്ക്കു പാക്കിസ്ഥാനില്‍ ആക്രമണം

ടെഹ്റാൻ: നിരോധിത തെഹ്‌രിക് ഇ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഭീകരസംഘടനയ്ക്കു പാക്കിസ്ഥാനില്‍ ആക്രമണം നടത്താൻ അഫ്ഗാൻ താലിബാനു പുറമേ അല്‍ ഖ്വയ്‌ദയില്‍നിന്നും മറ്റ് തീവ്രവാദ സംഘടനകളില്‍നിന്നും പിന്തുണ ലഭിക്കുന്നുണ്ടെന്നു റിപ്പോർട്ട്.

ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിനു സമർപ്പിച്ച റിപ്പോർട്ട് ഉദ്ധരിച്ച്‌ ഡോണ്‍ ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആയുധങ്ങളും യുദ്ധോപകരണങ്ങളും മാത്രമല്ല, ടിടിപിയുടെ എല്ലാ പ്രവർത്തനങ്ങള്‍ക്കുമുള്ള സജീവ പിന്തുണയാണ് ഈ ഭീകരസംഘടനകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

പാക്കിസ്ഥാനില്‍ നടന്ന വലിയ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ടിടിപിക്കെതിരേ അഫ്ഗാൻ താലിബാൻ‌‌ നടപടിയെടുക്കാത്തതില്‍ ഇസ്‌ലാമാബാദ് ആവർത്തിച്ച്‌ നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ടിടിപിയോട് അഫ്ഗാൻ താലിബാന്‍റെ മൃദുസമീപനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. ടിടിപിയെ നേരിടാനുള്ള കാബൂളിന്‍റെ വിമുഖത തങ്ങളുടെ ദേശീയസുരക്ഷയ്ക്കുള്ള ഭീഷണിയായാണു പാക്കിസ്ഥാൻ കാണുന്നത്.

കാര്യമായ ത‌ടസങ്ങളൊന്നുമില്ലാതെ നിരവധി ടിടിപി തീവ്രവാദികള്‍ പാക് അതിർത്തി കടന്നുള്ള ആക്രമണങ്ങളില്‍ ഏർപ്പെട്ടിട്ടുണ്ടെന്നു റിപ്പോർട്ട് പറയുന്നു. ടിടിപി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഫ്ഗാൻ താലിബാനില്‍നിന്നു സഹായങ്ങള്‍ ലഭിക്കുന്നുണ്ട്.

ഇതു താലിബാനും ടിടിപിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *