വെളുത്തുള്ളി വില 500ലേക്ക്, രണ്ടാഴ്ചയ്ക്കകം ഉയര്‍ന്നത് 100 രൂപ

February 4, 2024
10
Views

കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിനംപ്രതി കുതിച്ചുയർന്ന് വെളുത്തുള്ളി വില 500ലെത്തി.

കോഴിക്കോട്: കഴിഞ്ഞ ഏതാനും ആഴ്ചകളായി ദിനംപ്രതി കുതിച്ചുയർന്ന് വെളുത്തുള്ളി വില 500ലെത്തി. രണ്ടാഴ്ചയ്ക്കുള്ളില്‍ 100 രൂപയിലധികമാണ് വർദ്ധിച്ചത്.

ഇന്നലെ പാളയം മാർക്കറ്റില്‍ 350 മുതല്‍ 400 വരെയായിരുന്നു മൊത്തവില്പന വില. സംസ്ഥാനത്ത് പലയിടങ്ങളിലും ചില്ലറ വില്പനവില 500നടുത്തെത്തി.കഴിഞ്ഞയാഴ്ച കിലോയ്ക്ക് 300 രൂപയായിരുന്നു. കിലോയ്ക്ക് 100 മുതല്‍ 125 രൂപ വരെ വിലയുണ്ടായിരുന്നതാണ് നാലിരട്ടിയോളം വർദ്ധിച്ചത്. സമീപകാലത്തൊന്നും വെളുത്തുള്ളിക്ക് വില ഇത്ര ഉയർന്നിട്ടില്ല.

അപ്രതീക്ഷിതമായുണ്ടായ വിലക്കയറ്റം വിപണിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കിലോയ്ക്ക് 30- 40 രൂപയായിരുന്നു വില.ശൈത്യകാലത്ത് വില കൂടുക പതിവാണെങ്കിലും ഇക്കുറി വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് വ്യാപാരികള്‍ പറയുന്നു.

വെളുത്തുള്ളി ലഭ്യത 70 ശതമാനം വരെ കുറഞ്ഞതാണ് വില കൂടാൻ കാരണം. തമിഴ്നാട്, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് വെളുത്തുള്ളി കേരളത്തിലെത്തുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം വിളവ് കുറഞ്ഞതോടെ ഉത്പന്ന വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. പുതിയ വിളവെടുപ്പ് വരെ വില ഉയർന്നു നില്‍ക്കാനാണ് സാദ്ധ്യത.

Article Categories:
Business · Kerala

Leave a Reply

Your email address will not be published. Required fields are marked *