മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോള്‍ ചരിഞ്ഞ തണ്ണീര്‍ക്കൊമ്ബന്റെ ശരീരത്തില്‍ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകള്‍ ഉണ്ടെന്ന് വനംവകുപ്പ്.
മയക്കുവെടിവച്ച് രാമപുരത്ത് എത്തിച്ചപ്പോള്‍ ചരിഞ്ഞ തണ്ണീര്‍ക്കൊമ്ബന്റെ ശരീരത്തില്‍ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകള്‍ ഉണ്ടെന്ന് വനംവകുപ്പ്.
കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോള്‍ കൊണ്ടതാകാം എന്നാണ് നിഗമനം. തണ്ണീര്‍ കൊമ്ബനെ കേരള വനമേഖലയില്‍ കണ്ടപ്പോള്‍ തന്നെ, കേരള കര്‍ണാടക വനം വകുപ്പുകള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയിരുന്നു.
എന്നാല്‍ 4 മുതല്‍ 5 മണിക്കൂറിനിടെയാണ് ആനയുടെ ലൊക്കേഷന്‍ സിഗ്‌നല്‍ കിട്ടിയിരുന്നത്. ഇതിനിടയില്‍ തണ്ണീര്‍ കൊമ്ബന്‍ ഒരുപാട് ദൂരം യാത്ര ചെയ്തത്, ആനയെ ട്രാക്കു ചെയ്യുന്നതിന് തടസ്സമായി എന്നാണ് വിലയിരുത്തല്‍. തണ്ണീര്‍ കൊമ്ബന്‍ തിരുനെല്ലി സര്‍വാണിയില്‍ എത്തിയിരുന്നെന്നും സൂചനയുണ്ട്. ആനയെ ട്രാക്കു ചെയ്തു കാട്ടിലേക്ക് തുരത്തുന്നതില്‍ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. വനംവകുപ്പ് തണ്ണീര്‍ക്കൊമ്ബന്‍ ദൌത്യം വിശകലനം ചെയ്യാന്‍ അഞ്ചംഗം വിദഗ്ധ സമിതിയെ നിയോഗിച്ചു. ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ് ആണ് മേധാവി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം
മാനന്തവാടി നഗരത്തിലിറങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്ബിലെത്തിച്ച തണ്ണീര്‍ക്കൊമ്ബന്‍ ചെരിയുകയായിരുന്നു. ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് മയക്കുവെടി വച്ചു പിടികൂടിയ തണ്ണീര്‍ക്കൊമ്ബന്റെ മരണകാരണം എന്നാണ് കര്‍ണാടക വനംവകുപ്പ് അറിയിച്ചത്. ആനയുടെ ഇടത് തുടയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നുവെന്ന് വെറ്റിനറി സര്‍ജന്‍ വ്യക്തമാക്കി. ബന്ധിപ്പൂര്‍ രാമപുരയിലെ ആന ക്യാമ്ബിലായിരുന്നു തണ്ണീര്‍ക്കൊമ്ബന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലഭിക്കു