സംസ്ഥാനത്ത് ഉത്സവ സീസണില്‍ അരി വില കൂടാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്സവ സീസണില്‍ അരി വില കൂടാന്‍ സാധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു.
ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്കീമില്‍ നിന്ന് സംസ്ഥാനത്ത കേന്ദ്രം വിലക്കിയത് പ്രതിസന്ധിയായി. സംസ്ഥാനത്തിനുള്ള ട്രേഡ് ഓവര്‍ വിഹിതം വര്‍ധിപ്പിക്കാത്തതും വില വര്‍ധനയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അരിവില വര്‍ധിച്ച സാഹചര്യത്തില്‍ തെലങ്കാനയില്‍ നിന്ന് അരി എത്തിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. ജി ആര് അനില്‍ തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാര്‍ റെഡ്ഢിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. അരിയും മുളകും എത്തിക്കാന്‍ ധാരണ ആയെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കേന്ദ്രം ഉടന്‍ വിലക്ക് പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് ഫെബ്രുവരി ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വര്‍ധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആര് അനില്‍ പറഞ്ഞു.