കെജ്രിവാള് സര്‍ക്കാര്‍ ഇപ്പോഴിതാ ഒരു വമ്ബന്‍ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്.
കെജ്രിവാള് സര്‍ക്കാര്‍ ഇപ്പോഴിതാ ഒരു വമ്ബന്‍ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന നിലയിലുള്ള പ്രഖ്യാപനമാണ് ദില്ലി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
ദില്ലിയില്‍ സ്ത്രീകള്‍ക്ക് പുറമെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും സൗജന്യ ബസ് യാത്രയാണ് കെജ്രിവാള് സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത മന്ത്രിസഭ യോഗത്തില്‍ തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ഗുണകരമാകുമെന്നും കെജ്രിവാള് പ്രതീക്ഷ പ്രകടിപ്പിച്ചു.