പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി സസ്പെൻഡ് ചെയ്തു

February 8, 2024
25
Views

തിരുവനന്തപുരത്ത് വെമ്ബായം- ചീരാണിക്കര റോഡ് നിർമ്മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

തിരുവനന്തപുരത്ത് വെമ്ബായം- ചീരാണിക്കര റോഡ് നിർമ്മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

ഓവർസിയർ മുഹമ്മദ് രാജി, അസി.എന്‍ജിനീയര്‍ അമല്‍രാജ് എന്നിവരെയാണ് മന്ത്രി മുഹമ്മദ് റിയാസ് സസ്പെൻഡ് ചെയ്തത്.

മറ്റൊരു അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സജിത്തിനെ ജില്ല വിട്ട് സ്ഥലംമാറ്റും. കരാറുകാരാനായ സുമേഷ് മോഹൻെറ ലൈസൻസും റദ്ദാക്കാൻ മന്ത്രി ഉത്തരവിട്ടു. പൊതുമരമാത്ത് വിജിലൻസിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ടാർ ചെയ്ത് റോഡ് ദിവസങ്ങള്‍ക്കകം പൊട്ടിപൊളിഞ്ഞിരുന്നു.

നാട്ടുകാർ ഈ ചിത്രങ്ങള്‍ മന്ത്രിക്ക് അയച്ചു നല്‍കിയതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മണ്ണും ചെളിയും ഒന്നും നീക്കാതെയും നിലം ഉറപ്പിക്കാതെയുമാണ് ടാര്‍ ചെയ്തതെന്നാണ് തെളിവായി വീഡിയോ സഹിതം പുറത്തുവിട്ട് നാട്ടുകാര്‍ ആരോപിച്ചത്. റോഡിലെ ടാറിങ് പല ക്ഷണങ്ങളായി അടര്‍ന്ന് പോകുന്നതിന്‍റെ വീഡിയോ ആണ് നാട്ടുകാര്‍ പകര്‍ത്തിയത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *