തലസ്ഥാന നഗരിയില്‍ രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല.
തിരുവനന്തപുരം:
തലസ്ഥാന നഗരിയില്‍ രണ്ട് ദിവസം ബാറും ബിവറേജസും തുറക്കില്ല. ആറ്റുകാല്‍ പൊങ്കാല മഹോത്സവം കണക്കിലെടുത്ത് മദ്യ നിരോധനം ഏര്‍പെടുത്തിയിരിക്കുകയാണ്.ഫെബ്രുവരി 24നും ഫെബ്രുവരി 25നും മദ്യ വില്പനശാലകളുടെ പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഫെബ്രുവരി 25നാണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല. ഫെബ്രുവരി 17 മുതല്‍ 26 വരെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവധ പരിപാടികള്‍ നടക്കും.
പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതല്‍ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായതിലെ വെള്ളാര്‍ വാര്‍ഡിലും ഉള്ള എല്ലാ മദ്യ വില്പനശാലകള്‍ക്കും നിരോധനം ബാധകമാണ്.
ഭക്ഷ്യസുരക്ഷാ വകുപ്പും കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തീര്‍ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ഭക്ഷ്യസ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പൊങ്കാലയോടനുബന്ധിച്ച് മുഴുവന്‍ ഭക്ഷ്യസ്ഥാപനങ്ങളും ലൈസന്‍സിന്റെ/രെജിസ്‌ട്രേഷന്റെ പകര്‍പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രെജിസ്ട്രേഷന്‍ മുന്‍കൂറായി എടുക്കണം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനം ലഭ്യമാണ്. 1800 425 1125 എന്ന ടോള്‍ഫ്രീ നമ്ബറില്‍ വിളിച്ച് ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.