ഹജ്ജ് തീർത്ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ട വർക്ക് പണം അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി.
ഹജ്ജ് തീർത്ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ട വർക്ക് പണം അടയ്ക്കുന്നതിനുള്ള സമയപരിധി നീട്ടി. ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദ്യഗഡു പണം അടയ്ക്കുന്നതിനുള്ള സമയപരിധിയാണ് ഫെബ്രുവരി പതിനഞ്ചാം തീയതി വരെ നീട്ടി നല്‍കിയത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണ് സമയപരിധി നീട്ടി നല്കിയ വിവരം അറിയിച്ചത്. ഈ വർഷത്തെ ഹജ്ജിനായി ഹജ്ജ് കമ്മിറ്റി മുഖാന്തരം തെരഞ്ഞെടുക്കപ്പെട്ടവർ അഡ്വാൻസ് തുകയും പ്രോസസിംഗ് ചാർജും ഉള്‍പ്പെടെ ആദ്യ ഗഡു തുകയായി 81,800രൂപയാണ് അടക്കേണ്ടത്. ഇതാണ് ഇപ്പോള്‍ ഫെബ്രുവരി 15 വരെ നീട്ടി നല്‍കിയിരിക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയോട് ഫെബ്രുവരി 19 നകം പണമടച്ച ശേഷം പാസ്പോർട്ടും പണമടച്ച രശീതിയും നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സർട്ടിഫിക്കറ്റും ഹജ്ജ് അപേക്ഷാഫോമും അനുബന്ധ രേഖകളും സമർപ്പിക്കണം എന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.