കായികതാരമായ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി.
വർക്കല: കായികതാരമായ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മരുതി ചാവടിമുക്ക് കാവില്‍ വീട്ടില്‍ അഖില (15)യെയാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ രക്ഷിതാക്കള്‍ കണ്ടെത്തിയത്.
ഉടൻതന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പനയറ എസ്.എൻ.വി.എച്ച്.എസ്സ്.എസ്സിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കായിക ഇനങ്ങളായ ഖോഖോയിലെ ജില്ലാ താരവും സൈക്കിള്‍ പോളോയില്‍ സംസ്ഥാന താരവുമാണ് അഖില. 2023ല്‍ പൂനയില്‍ നടന്ന മത്സരങ്ങളില്‍ സ്കൂളിനെ പ്രതിനിധികരിച്ചു മെഡലുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അനില്‍, പ്രിൻസി ദമ്ബതികളുടെ രണ്ട് മക്കളില്‍ മൂത്തമകളാണ് അഖില. സഹോദരി അമൃത.