പാഴ്സലായി വാങ്ങിയ ബീഫ് റോസ്റ്റിനുള്ളില്‍ നിന്നും ചത്ത പഴുതാരയെ ലഭിച്ചതായി പരാതി.
തൃശൂർ : പാഴ്സലായി വാങ്ങിയ ബീഫ് റോസ്റ്റിനുള്ളില്‍ നിന്നും ചത്ത പഴുതാരയെ ലഭിച്ചതായി പരാതി. തൃശൂർ എരുമപ്പെട്ടി കടങ്ങോട് റോഡ് സെന്ററില്‍ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് കോർട്ടില്‍ നിന്നും വാങ്ങിയ ബീഫ് റോസ്റ്റിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.
എരുമപ്പെട്ടി സ്വദേശിനിയായ ഷെമീറ വാങ്ങിയ ബീഫ് റോസ്റ്റ് പാഴ്സലിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്. ഷെമീറയുടെ പരാതിയില്‍ ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരെത്തി കട പൂട്ടിച്ചു.
ചിക്കൻ, ബീഫ് വിഭവങ്ങള്‍ പാഴ്സലായി നല്‍കുന്ന സ്ഥാപനമാണ് ഏകദൻസ് ഫുഡ് ടേക്ക് എവേ എന്ന് സ്ഥാപനം. ഇവിടെ നിന്നും ഇന്നലെ ഫെബ്രുവരി 16-ാം തീയതി രാത്രി ഷെമീറ പൊറോട്ടയും ബീഫും പാഴ്സലായി വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലെത്തി ഭക്ഷണം കുട്ടികള്‍ കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ബീഫ് റോസ്റ്റില്‍ നിന്നും വെന്ത രീതിയിലുള്ള പഴുതാരയെ കണ്ടെത്തുന്നതെന്ന് ഷെമീറ പറഞ്ഞു.തുടർന്ന് ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഷെമീറയുടെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി എരുമപ്പെട്ടിയിലെ സ്ഥാപനം അടയ്ക്കാൻ നിർദേശം നല്‍കി. ഭക്ഷ്യ സുരക്ഷ വകുപ്പ് കുന്നംകുളം സർക്കിള്‍ ഓഫീസർക്കും താൻ പരാതി നല്‍കിട്ടുണ്ടെന്നും ഷെമീറ അറിയിച്ചു.