എസ്‌പിബിയുടെ ശബ്‌ദം എഐയിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ കുടുംബം നിയമനടപടിക്ക്

February 18, 2024
0
Views

അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം എഐ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ എസ്പിബിയുടെ മകൻ എസ്പി ചരണ്‍.

ചെന്നൈ: അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ശബ്ദം എഐ സാങ്കേതിക വിദ്യയിലൂടെ പുനഃസൃഷ്ടിച്ചതിനെതിരെ എസ്പിബിയുടെ മകൻ എസ്പി ചരണ്‍.

തെലുങ്ക് ചിത്രം ‘കിടാ കോള’യ്ക്ക് വേണ്ടിയാണ് എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചത്. ചിത്രത്തിൻ്റെ നിർമാതാക്കള്‍ക്കെതിരെ ഗായകന്റെ കുടുംബമിപ്പോള്‍ വക്കീല്‍ നോട്ടീസ് അയച്ചു.

സംഭവത്തില്‍ ചിത്രത്തിന്റെ നിർമാതാക്കള്‍ക്ക് എസ്പി ചരണ്‍ നോട്ടീസ് അയച്ചു. എസ്പിബിയുടെ മരണ ശേഷവും ആ ശബ്ദം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും എഐയിലൂടെ ശബ്ദം പുനഃസൃഷ്ടിക്കുന്നതില്‍ സന്തോഷമുണ്ടെന്നും എസ്ബി ചരണ്‍ പറഞ്ഞു. എന്നാല്‍ കുടുംബത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്. ഇത് വാണിജ്യപരമായ ചൂഷണമായി കാണുന്നുവെന്നും ചരണ്‍ പറഞ്ഞു.

കുടുംബത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ എസ്പിബിയുടെ ശബ്ദം പുനസൃഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിനെ പറ്റി നിർമാതാക്കള്‍ പറയണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ചരണ്‍ ആവശ്യപ്പെട്ടു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *