ഇരുതലമൂരിയെ കടത്താൻ 1.45 ലക്ഷം കൈക്കൂലി വാങ്ങിയ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്പെൻഷൻ

February 18, 2024
31
Views

ഇരുതലമൂരിയെ കടത്താൻ 1.45 ലക്ഷം കൈക്കൂലി വാങ്ങിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ.

തിരുവനന്തപുരം: ഇരുതലമൂരിയെ കടത്താൻ 1.45 ലക്ഷം കൈക്കൂലി വാങ്ങിയ റേഞ്ച് ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ. റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ഡ്രൈവർ ദീപു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ഇരുതലമുരി കടത്തിയ പ്രതികളെ കേസില്‍ നിന്ന് ഒഴുവാക്കുന്നതിന്റെ ഭാഗമായി 1,45,000 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്.

അതേസമയം അഴിമതി ആരോപത്തെ തുടർന്ന് സ്ഥലം മാറ്റിയ സുധീഷിനെ ദിവസങ്ങള്‍ക്കുള്ളില്‍ പരുത്തിപ്പള്ളിയില്‍ വീണ്ടും നിയമിക്കുകയായിരുന്നു. ഇത് വലിയ വിമർ‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *