കെ.എസ്.ആർ.ടി.സി. ബസില്‍ സ്കൂട്ടർ ഇടിച്ച് വിദ്യാർഥികള്‍ മരിച്ചു.
കൊല്ലം: കെ.എസ്.ആർ.ടി.സി. ബസില്‍ സ്കൂട്ടർ ഇടിച്ച് വിദ്യാർഥികള്‍ മരിച്ചു. കൊല്ലം കൈക്കുളങ്ങര രാമേശ്വരം നഗർ 129, അപ്പൂസ് ഡെയിലില്‍ സജി വർഗീസിന്റെയും ബെറ്റ്സിയുടേയും മകൻ ആള്‍സണ്‍ എസ്.
വർഗീസ്(17), ചിന്നക്കട ബംഗ്ലാവ് പുരയിടം ഷീജ ഡെയിലില്‍ സേവ്യറിന്റെയും ഷീജയുടേയും മകൻ അലൻ സേവ്യർ(17) എന്നിവരാണ് മരിച്ചത്. ഇരുവരും ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു (സയൻസ്) വിദ്യാർഥികളാണ്.
ബുധനാഴ്ച വൈകിട്ട് 3.30-ന് ശങ്കേഴ്സ് ജങ്ഷനില്‍നിന്ന് ആശ്രാമത്തേക്ക് വരുമ്ബോള്‍ കുറവൻപാലത്തിന് സമീപമായിരുന്നു അപകടം. കൊല്ലത്തുനിന്ന് തെങ്കാശിയിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ബസില്‍ സ്കൂട്ടർ ഇടിക്കുകയായിരുന്നു. ഹയർസെക്കൻഡറി മോഡല്‍ പരീക്ഷ കഴിഞ്ഞ് സുഹൃത്തിന്റെ ജന്മദിനാഘോഷത്തില് പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ഇടത്തോട്ട് വെട്ടിച്ച് തിരിച്ച ബസ് സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ചു നിന്നു. അലൻ ആയിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. ബസിനടിയില്‍പ്പെട്ട ഇരുവരെയും നാട്ടുകാരും പോലീസും ചേർന്ന് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആള്‍സണ്‍ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ അലനെ ജില്ലാ ആശുപത്രിയില്‍നിന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.