വനഭൂമിയില്‍ അതിക്രമിച്ച്‌ കയറി; കാട്ടാനയില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ചാരികള്‍ക്ക് 25000 രൂപ പിഴ

February 24, 2024
6
Views

കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിനോദസഞ്ചാരികള്‍ക്ക് 25000 രൂപ വീതം പിഴ ചുമത്തി. രണ്ടാഴ്ച മുന്നേയായിരുന്നു മുത്തങ്ങ – ബന്ദിപ്പൂർ വനമേഖലയില്‍ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത്.

ആന്ധ്രാപ്രദേശ് സ്വദേശികളായ ഇവരില്‍ നിന്ന് 50000 രൂപ വീതം ബന്ദിപ്പൂർ വനംവകുപ്പ് പിഴ ചുമത്തി.വയനാട് – മൈസൂരു ദേശീയപാതയില്‍ കേരള അതിർത്തിയില്‍ നിന്ന് 10 കിലോമീറ്റർ അകലെ അങ്കളയിലായില്‍ ഈ മാസം ഒന്നിനായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വിനോദസഞ്ചാരികളെ കണ്ടെത്തിയത്.ബന്ദിപ്പൂർ അസിസ്റ്റൻ്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്, മൂഹോള്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസർ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ മൃഗ സാന്നിധ്യമുള്ള മേഖലകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നത് നിരോധിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *