മുഖാമുഖം പരിപാടിക്കിടെ ചോദ്യം ചോദിച്ച ആള്‍ക്കുനേരെ രോക്ഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ.
തൃശൂർ: മുഖാമുഖം പരിപാടിക്കിടെ ചോദ്യം ചോദിച്ച ആള്‍ക്കുനേരെ രോക്ഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റി ഷിബു ചക്രവർത്തി ചോദിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്.
കെ.ആർ. നാരായണന്റെ പേരില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടെന്നും, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും, തുടങ്ങിയിട്ട് പത്ത് വർഷമായി, കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി, പക്ഷെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓടുന്നില്ല, ഇതിങ്ങനെ മതിയോ’എന്നായിരുന്നു ചോദ്യം.
ഇതില്‍ ക്ഷുപിതനായ മുഖ്യമന്ത്രി അഭിപ്രായം പറയാൻ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമർശിക്കാമോ എന്ന് ദേഷ്യത്തോടെ ചോദിക്കുകയായിരുന്നു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് രോഷത്തോടെ പറഞ്ഞ മുഖ്യമന്ത്രി അതിനൊടൊന്നും യോജിക്കാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു.