സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; അദ്ധ്യാപികയേയും 19 വിദ്യാര്‍ത്ഥികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

February 29, 2024
29
Views

വിദ്യാർത്ഥികള്‍ക്കും അദ്ധ്യാപികയ്‌ക്കും ഭക്ഷ്യവിഷബാധ

മലപ്പുറം: വിദ്യാർത്ഥികള്‍ക്കും അദ്ധ്യാപികയ്‌ക്കും ഭക്ഷ്യവിഷബാധ. വേങ്ങര കണ്ണമംഗലം ഇഎംയുപി സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കും വിദ്യാർത്ഥികള്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.

സംഭവത്തില്‍ 19 വിദ്യാർത്ഥികളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്‍എസ്‌എസ് പരീക്ഷക്കിടെയാണ് അദ്ധ്യാപികയ്‌ക്കും വിദ്യാർത്ഥികള്‍ക്കും ആരോഗ്യ പ്രശ്‌നം ഉണ്ടായത്.

ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. 195 വിദ്യാർത്ഥികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. ഇവർക്കെല്ലാം സ്‌കൂളില്‍ നിന്ന് ചോറും ചിക്കൻ കറിയും തൈരുമാണ് നല്‍കിയത്. ഇന്ന് പുറമെ നിന്നുള്ള ഭക്ഷണമാണ് നല്‍കിയതെന്ന് സ്‌കൂള്‍ അധികൃതർ അറിയിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *