ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സി.എ.എ. വിജ്‌ഞാപനം ഉടന്‍

March 2, 2024
29
Views

കൊച്ചി: പൗരത്വ ഭേദഗതി നിയമം (സി.എ.എ.) നടപ്പാക്കാനുള്ള വിജ്‌ഞാപനം ഉടന്‍ പുറത്തുവരാനിരിക്കെ എല്ലാ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നില്‍കി.

സി.എ.എയ്‌ക്കെതിരേയുള്ള പ്രതിഷേധ പരിപാടികളും പങ്കെടുക്കുന്നവരേയും പ്രത്യേകം നിരീക്ഷിക്കണമെന്നാണു നിര്‍ദ്ദേശം. പ്രതിഷേധ പ്രകടനങ്ങള്‍ കൈവിട്ടുപോകാതയിരിക്കാന്‍ കരുതലുണ്ടാകണം. വിവരങ്ങള്‍ അപ്പപ്പോള്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം.
രാജ്യമെമ്ബാടുമുള്ള വിവരങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ പ്രത്യേക സെല്‍ തയറായിട്ടുണ്ട്‌. സി.എ.എയ്‌ക്കെതിരേ 2020 ലുണ്ടായ പ്രതിഷേധം ഡല്‍ഹിയിലും മറ്റും കൈവിട്ടുപോയ സാഹചര്യത്തിലാണു മുന്‍കരുതല്‍. ഡല്‍ഹിയിലെ ഷഹീന്‍ബാദ്‌ സമരം പോലുള്ള പ്രതിഷേധങ്ങള്‍ക്കു വീണ്ടും സാധ്യതയുണ്ട്‌. തമിഴ്‌നാട്ടില്‍ ചെന്നൈയിലും നാഗപട്ടണത്തിനടുത്തുള്ള വണ്ണാറപേട്ടയിലും മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ ശക്‌തമായ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്‌തതിനു കേരളത്തില്‍മാത്രം 529 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.
തെരഞ്ഞെടുപ്പു സമയമായതിനാല്‍, ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും ധ്രുവീകരണവും ഉണ്ടാകാം. ദേശവിരുദ്ധ ശക്‌തികള്‍ ഇതു മുതലെടുക്കാമെന്നും തെരഞ്ഞെടുപ്പിനെ സാധിക്കാതിരിക്കാന്‍ മുന്‍കരുതലുണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുംമുമ്ബു വിജ്‌ഞാപനം പുറപ്പെടുവിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണു സുരക്ഷാ ഏജന്‍സികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്‌. ഏതു നിമിഷവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചേക്കും.
അഫ്‌ഗാനിസ്‌ഥാന്‍, ബം?ാദേശ്‌, പാകിസ്‌താന്‍ എന്നിവിടങ്ങളില്‍നിന്ന്‌ 2014 ഡിസംബര്‍ 31നോ അതിനുമുമ്ബോ ഇന്ത്യയിലെത്തിയ മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്കു പൗരത്വം നല്‍കാനുള്ള നിയമമാണിത്‌.
പാര്‍ലമെന്റ്‌ പാസാക്കി നിയമമായെങ്കിലും വിജ്‌ഞാപനം ചെയ്യാത്തതിനാല്‍ നടപ്പാക്കിയിട്ടില്ല. പൗരത്വത്തിനു സംസ്‌ഥാന സര്‍ക്കാരുകളുടെ ഇടപെടലില്ലാതെ അപേക്ഷിക്കാന്‍ വെബ്‌ പോര്‍ട്ടലുണ്ട്‌.
അതേസമയം, സി.എ.എ. ഇന്ത്യന്‍ പൗരന്മാര്‍ക്കു ബാധകമല്ലാത്തതിനാല്‍ അവരുടെ അവകാശങ്ങള്‍ കവരില്ലെന്നാണു കേന്ദ്ര വാദം. വിദേശികള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട 1955 ലെ പൗരത്വ നിയമത്തിനു സി.എ.എ. വിരുദ്ധമാകില്ലെന്നും ഉദ്യോഗസ്‌ഥര്‍ പറയുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *