നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും പശ്ചിമ ബംഗാള്‍ ഗവർണറുടെ എക്‌സലൻസ് പുരസ്‌കാരം സമ്മാനിച്ചു.
നടൻ ഉണ്ണി മുകുന്ദനും സംവിധായകൻ വിഷ്ണു മോഹനും പശ്ചിമ ബംഗാള്‍ ഗവർണറുടെ എക്‌സലൻസ് പുരസ്‌കാരം സമ്മാനിച്ചു. ഞായറാഴ്ച കൊച്ചിയില്‍ നടന്ന പരിപാടിയിലായിരുന്നു സമ്മാനദാനം.
എളമക്കര ഭാസ്കരീയം കണ്‍വൻഷൻ സെൻ്ററില്‍ വിശ്വ സംവാദ് കേന്ദ്ര സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ സംഗമമായ ലക്ഷ്യ 2024 ൻ്റെ ഉദ്ഘാടന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപിച്ചത്. 50,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.
സമ്മാനത്തുക സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാർഥികളുടെ പഠനത്തിനായി ഉണ്ണി മുകുന്ദൻ നല്‍കി. സോഷ്യല്‍ മീഡിയയില്‍ സ്വാധീനം ചെലുത്തുന്ന മികച്ച 10 പേർക്ക് 10,000 രൂപ വീതമുള്ള എക്‌സലൻസ് അവാർഡും ചടങ്ങില്‍ പ്രഖ്യാപിച്ചു.
പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസ് പരിപാടി ഉദ്ഘാടനം ചെയ്തു. “ഭാരതത്തെ ശിഥിലമാക്കാൻ ഉദ്ദേശിച്ചുള്ള ആഖ്യാനങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം. ഇന്ന് സോഷ്യല്‍ മീഡിയയില്‍ അത്തരം ആഖ്യാനങ്ങള്‍ കൂടുതലായി കാണുന്നു. അതില്‍ സത്യവും അസത്യവുമുണ്ട്,” ബോസ് പറഞ്ഞു.
ആരു തടയാൻ ശ്രമിച്ചാലും ഇന്ത്യ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്. അത് ലോകമെമ്ബാടും അംഗീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇവിടെ മാത്രമാണ് ഇത് ചിലർക്ക് പ്രശ്‌നമായിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.