കോഴിക്കോട്, വയനാട് ജില്ലകളിലെ വവ്വാലുകളില്‍ നിപ സാനിധ്യം;

March 12, 2024
27
Views

കേരളത്തിലെ വവ്വാലുകളില്‍ വീണ്ടും നിപ സാന്നിധ്യം സ്ഥിരികരച്ച്‌, നാഷണല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പഠന റിപ്പോർട്ട്.

കോഴിക്കോട് ജില്ലയിലെ പേരാമ്ബ്ര, മണാശ്ശേരി, കുറ്റ്യാടി, തളീക്കര, കള്ളാട് എന്നിവിടങ്ങളിലും, വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നിന്നും ശേഖരിച്ച പഴം തീനി വവ്വാലുകളുടെ സ്രവങ്ങളിലാണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ മേഖലകളില്‍ നിന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി, ജൂലയ്, സെപ്റ്റംബർ മാസങ്ങളില്‍ ശേഖരിച്ച സ്രവങ്ങളിലാണ് നിപ സാന്നിധ്യം കണ്ടെത്തിയത്.

പരിശോധനയ്ക്ക് വിധേയമാക്കിയ പഴം തീനി വവ്വാലുകളില്‍ 20.9 ശതമാനം സ്രവങ്ങളിലും വൈറസ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തി. നേരത്തെ കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതക സാമ്യമുള്ള വൈറസിനെയാണ് തിരിച്ചറിഞ്ഞത്. മാര്ച്ച്‌ 5ന്, ഫ്രണ്ടിയര് ഇന്റര്നാഷനല് മാഗസിനിലാണ് പഠന റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചത്. മനുഷ്യരിലേക്ക് വൈറസ് പകരുന്നത് ഏതുവിധേനെയാണെന്ന് കൂടുതല്‍ മനസിലാക്കുന്നതിനായി തുടര്പഠനം ആവശ്യമാണെന്ന് റിപ്പോര്ട്ട് സൂചിപ്പിക്കുന്നു.

272 വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാമ്ബിളുകളിലാണ് പഠനം നടത്തിയത്. ഇതില്‍ 44 വവ്വാലുകളില്‍ കരള്, പ്ലീഹ എന്നിവയിലും പഠനം നടത്തി. ഇതില്‍, 4 വവ്വാലുകളില്‍ വൈറസ് സാനിധ്യം തിരിച്ചറിഞ്ഞു. നിപ പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി കേരളത്തിന്റെ എല്ലാ ഭഗങ്ങളില്‍ നിന്നും വവ്വാലുകളിലെ സ്രവം ശേഖരിച്ച്‌ പഠനം നടത്താറുണ്ട്.

എന്താണ് നിപ വൈറസ്?

ഹെനിപാ വൈറസ് ജനുസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയില്‍ പെടുന്ന വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. എന്നാല്‍ വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്കും പടരും. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാനുള്ള സാധ്യതയേറെയാണ്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *