കേരളാസര്‍വകാലാശാല യൂനിയന്‍ കലോത്‌സവ വിധിനിര്‍ണയത്തില്‍ കോഴ ആരോപണം
കണ്ണൂര്‍: കേരളാസര്‍വകാലാശാല യൂനിയന്‍ കലോത്‌സവ വിധിനിര്‍ണയത്തില്‍ കോഴ ആരോപണം നേരിട്ട മനോവിഷമത്താല്‍ ജീവനൊടുക്കിയ താഴെചൊവ്വ സൗത്ത്് റെയില്‍വെസ്‌റ്റേഷനു സമീപം സദാനന്ദാലയത്തില്‍ നൃത്താധ്യാപകന്‍ പി.
എന്‍ഷാജി(51)യുടെ സംസ്‌കാര ചടങ്ങുകള്‍ വെളളിയാഴ്ച്ചത്തേക്ക് മാറ്റിയതായി ബന്ധുക്കള്‍് താഴെചൊവ്വയിലെ വീട്ടില്‍ അറിയിച്ചു.
വെളളിയാഴ്ച്ച രാവിലെ എട്ടിന് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പത്തുമണിക്ക് പയ്യാമ്ബലത്ത് മൃതദേഹം സംസ്‌കരിക്കും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം മൃതദേഹം താണ ധനലക്ഷ്മി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച്ച വൈകുന്നേരം 6.45-നാണ് പി. എന്‍ ഷാജിയെ വീട്ടില്‍ വിഷം ഉളളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
കലോത്‌സവത്തിനിടെ കോഴ ആരോപണമുന്നയിച്ചു തടഞ്ഞുവെച്ചു എസ്. എഫ്. ഐ പ്രവര്‍ത്തകരും സംഘാടക സമിതിയും ഷാജിയെ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയെന്നു അമ്മ പൂത്തട്ടലളിതയും സഹോദരന്‍ അനില്‍കുമാറും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.
ഷാജിയുടെ വീടു സന്ദര്‍ശിച്ച കെ.സുധാകരന്‍ എം.പിയും എസ്. എഫ്. ഐ നടത്തിയ അതിക്രൂരമായ മര്‍ദ്ദനമാണ് ഷാജിയുടെ മരണത്തിന് ഇരയാക്കിയെന്നായിരുന്നു സുധാകരന്റെ ആരോപണം. എന്നാല്‍ ഷാജിയുടെ വീടുസന്ദര്‍ശിച്ച സി.പി. എം നേതാക്കളായ പി.കെ ശ്രീമതി, ടി.വി രാജേഷ് എന്നിവര്‍ സുധാകരന്റെ പ്രസ്താവനയെ വിമര്‍ശിക്കുകയും സുധാകരന്‍ കാടടച്ചു വെടിവയ്ക്കുന്ന സ്ഥിരം ശൈലി തുടരുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.