പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച്‌ അഞ്ച് പേര്‍ മരിച്ചു

March 21, 2024
47
Views

പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച്‌ അഞ്ച് പേർ മരിച്ചു.

ചണ്ഡിഗഡ്: പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച്‌ അഞ്ച് പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഗ്രൂർ ജില്ലയിലെ ഗുർജാനിലായിരുന്നു സംഭവം നടന്നത്.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഖ്‌വീന്ദർ സിംഗ്, മൻപ്രീത് സിംഗ് എന്നിവരില്‍നിന്നാണ് ഇവർ മദ്യം വാങ്ങിയതെന്ന് പോലീസ് പറയുന്നു. ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു.

വ്യാജമദ്യം കഴിച്ച്‌ മൂന്ന് പേർ മരിച്ചതായാണ് പോലീസിന് ആദ്യം വിവരം ലഭിക്കുന്നത്. പിന്നീട് രണ്ട് പേർ കൂടി മരിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 പ്രകാരവും എക്സൈസ് നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാൻ ജില്ലാ ഭരണകൂടം അഞ്ചംഗ കമ്മിറ്റിയും രൂപീകരിച്ചതായി പോലീസ് അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *